‘നമസ്‌തേ, ശാലോം’ മോദിയുടെ വരവറിയിച്ച് ‘ദി ജെറുസലേം പോസ്റ്റ്’ ഒന്നാം പേജ്, ഇന്നും നാളെയും ഇസ്രയേൽ സന്ദർശനം

ജറുസലേം: ഇസ്രായേലിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ദി ജെറുസലേം പോസ്റ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ‘നമസ്‌തേ, ശാലോം’ എന്ന തലക്കെട്ടോടെ പ്രത്യേക ഒന്നാം പേജ് പതിപ്പ് പ്രസിദ്ധീകരിച്ചു. 2017-ലെ സന്ദർശനത്തിന് ഒമ്പത് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ സന്ദർശനത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം പുതിയ അധ്യായം തുറക്കുന്നതായി പത്രം ചൂണ്ടിക്കാട്ടുന്നു.

പത്രത്തിൻ്റെ ഒന്നാം പേജിൽ കൈവീശി അഭിവാദ്യം ചെയ്യുന്ന മോദിയുടെ വലിയ ചിത്രത്തോടൊപ്പം ‘വെൽകം മോദി’ എന്നും, ‘രണ്ട് പുരാതന രാഷ്ട്രങ്ങൾ പുതിയ അധ്യായം തുറക്കുന്നു’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 25, 26 തീയതികളിലാണ് മോദി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

ഇസ്രായേൽ പാർലമെൻ്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡൻ്റ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, ശാസ്ത്ര-സാങ്കേതിക വിദ്യ, ഇന്നൊവേഷൻ, കൃഷി, ജലപരിപാലനം, തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഇസ്രായേലിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. ഒൻപത് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. 2017 ജൂലൈയിൽ അദ്ദേഹം ടെൽ അവീവ് സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം “തന്ത്രപരമായ പങ്കാളിത്തം” എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടത്.

‘Namaste, Shalom’ front page of ‘The Jerusalem Post’ announces Modi’s arrival.

More Stories from this section

family-dental
witywide