ട്രംപിന്റെ ഗ്രീൻലൻഡ് നീക്കങ്ങൾക്കിടെ ആർട്ടിക്കിന്റെ സുരക്ഷ ശക്തമാക്കാൻ നാറ്റോ-ഡെൻമാർക്ക് തീരുമാനം

ബ്രസൽസ്: അമേരിക്ക ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെ ആർട്ടിക്മേഖലയുടെ സുരക്ഷ ശക്തമാക്കാൻ നാറ്റോയും ദ്വീപിൻ്റെ അധികാരികളായ ഡെന്മാർക്കും തീരുമാനിച്ചു. വെള്ളിയാഴ്ച നാറ്റോ തലവൻ മാർക്ക് റൂട്ടെയും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും ആർട്ടിക് മേഖലയിൽ ഗ്രീൻലൻഡിന്റെ സ്വരക്ഷയുറപ്പാക്കാനുമുള്ള സഹകരണം ശക്തമാക്കുമെന്ന് റൂട്ടെ എക്‌സിൽ കുറിച്ചു.

ആർട്ടിക്കിന്റെ സുരക്ഷ നാറ്റോ സഖ്യത്തിന്റെയാകെ സുരക്ഷയ്ക്ക് തന്ത്രപ്രധാനമാണെന്നും സഹകരണം നല്ലതാണെന്നും ഫ്രെഡെറിക്‌സണും പറഞ്ഞു. ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസണുമായി ഫ്രെഡെറിക്സസൺ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം,നാറ്റോ സെക്രട്ടറി ജനറലുമായുള്ള ചർച്ചയ്ക്കുശേഷം ഗ്രീൻലൻഡ് വാങ്ങുന്നത് സംബന്ധിച്ച കരാറിന്റെ രൂപരേഖയായെന്നും അതിലെ വ്യവസ്ഥകളിൽ തൃപ്‌തനാണെന്നും യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

പിന്നാലെ ഗ്രീൻലൻഡ് വാങ്ങുന്നതിനെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം തീരുവ പിൻവലിച്ചു. അതേസമയം, ഗ്രീൻലൻഡിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് നാറ്റോയുമായി ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്നാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.

NATO, Denmark decide to strengthen Arctic security amid Trump’s Greenland moves

Also Read

More Stories from this section

family-dental
witywide