ജെൻ സി പ്രക്ഷോഭത്തിന് ശേഷത്തെ നേപ്പാളിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്; റാപ്പർ ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

കാഠ്‌മണ്ഡു: ജെൻ-സീ പ്രക്ഷോഭങ്ങൾക്ക് ശേഷം നടന്ന നേപ്പാളിലെ ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടി റാപ്പർ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്തുടനീളം 94 മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുകയാണ് രാഷ്ട്രീയ സ്വതന്ത്ര പാർട്ടി. നേപ്പാൾ കോൺഗ്രസ് ഒരു സീറ്റിൽ വിജയം ഉറപ്പിക്കുകയും 10 ലേറെ മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുകയാണെന്നും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഎൻ-യുഎംഎലിലെ സ്ഥാനാർത്ഥികൾ ഒമ്പത് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

നാലുതവണ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഒലിയെ പിന്തള്ളിയാണ് ബാലേന്ദ്ര ഷാ നേപ്പാളിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മുന്നേറുന്നത്. അഞ്ച് മാസം മുൻപ് അരങ്ങേറിയ പ്രക്ഷോഭങ്ങളെത്തുടർന്നായിരുന്നു ശർമ ഒലിയുടെ രാജി. പ്രക്ഷോഭങ്ങളിൽ 77 പേർ മരിച്ചിരുന്നു.

അതേസമയം, രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന നേപ്പാളിൽ സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടാകുമ്പോൾ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ‘രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ ബന്ധങ്ങൾ പരസ്‌പര പ്രയോജനത്തിനായി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നേപ്പാൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.

ഇന്ത്യ നേപ്പാളിൽ സമാധാനത്തിനും പുരോഗതിക്കും സ്ഥിരതയ്ക്കും സ്ഥിരമായി പിന്തുണ നൽകിയിട്ടുണ്ട്. തങ്ങളുടെ പ്രതിബദ്ധത അനുസരിച്ച്, ഈ തിരഞ്ഞെടുപ്പുകൾക്കായി നേപ്പാൾ സർക്കാരിന്റെ അഭ്യർത്ഥന അനുസരിച്ച് സഹായം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nepal’s first general election after Gen C protests; Rapper Balendra Shah comes to power

More Stories from this section

family-dental
witywide