
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗിക പീഡനക്കേസിലെ അതിജീവിത നൽകിയ പുതിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നിർദ്ദേശിച്ചു. കേസിലെ ജാമ്യവ്യവസ്ഥകള്‍ രാഹുല്‍ ലംഘിക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കോടതിയെ അറിയിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങൾ മുൻനിർത്തി രാഹുൽ ഈശ്വർ പുതിയ വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഈ വീഡിയോയിലുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും കാണിച്ചാണ് യുവതി പരാതി നൽകിയത്.
സൈബര്‍ ഇടങ്ങളില്‍ ഒരു തരത്തിലും അതിജീവിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന കർശനമായ വ്യവസ്ഥയിലായിരുന്നു രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും സമാന വീഡിയോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അതിജീവിത രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിതയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, അതിജീവിതയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിനെതിരെയാണ് താന്‍ വീഡിയോ ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതേ അതിജീവിതയെ സൈബർ ഇടങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കഴിഞ്ഞ നവംബർ 30-ന് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസത്തെ ജയിൽ വാ ത്തിന് ശേഷമാണ് കടുത്ത നിബന്ധനകളോടെ കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുത് എന്നത് ജാമ്യവ്യവസ്ഥകളിൽ പ്രധാനമായിരുന്നു
New complaint by survivor alleging cyberbullying, Police demand Rahul Easwar to appear in person










