ശോഭയുടെ വാദം പൊളിയുന്നു; പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ശോഭ സുരേന്ദ്രനൊപ്പവും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനൊപ്പവും ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നതോടെ ആരോപണം രാഷ്ട്രീയമായി ശക്തിപ്പെട്ടു.

സ്ഥാനാർത്ഥിയുടെ കാറിൽ ഇതേ യുവതി യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ കണ്ണാടി പഞ്ചായത്തിൽ താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനാണെന്നും തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു ശോഭയുടെ വിശദീകരണം. പണം നൽകിയെന്ന് പറയുന്ന യുവതിയെ തനിക്ക് പരിചയമില്ലെന്ന് ശോഭ ആവർത്തിച്ചിരുന്നുവെങ്കിലും പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ഈ വാദം നിലനിൽക്കാത്ത അവസ്ഥയിലായി.

വോട്ട് ചോദിക്കുന്നത് വികസനവും രാഷ്ട്രീയവും പറഞ്ഞാണെന്നും സത്യം തെളിയിക്കാതെ പിന്മാറില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ തെളിവുകൾ ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കോൺഗ്രസ് പുറത്തുവിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ ദൃശ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പ്.

New Evidence Disproves Shobha Surendran’s Claims; Photos With Cash Row Accused Emerge

More Stories from this section

family-dental
witywide