വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം: പ്രസിഡന്റ് ദേവസി ഇട്ടൂപ്പ്, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍ എ.വി വർഗീസ്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം 2026 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. അരനൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ. പുതിയ പ്രസിഡണ്ടായി ദേവസി ഇട്ടൂപ്പ്, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍ – എ.വി വർഗീസ് , വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ(ബോബൻ), ജോ. സെക്രട്ടറി: ജോൺ കെ മാത്യു (ബോബി), ജോയിന്റ് ട്രഷറർ ചാക്കോ പി ജോർജ് (അനി) എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങള്‍: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ ജോൺസൻ, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, മാത്യു ജോസഫ്, ജോണ്‍ തോമസ്, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: രാജൻ ടി ജേക്കബ്, ജോൺ സി വർഗീസ്, കുരിയാക്കോസ് വർഗീസ്, ജോൺ ഐസക്, തോമസ് കോശി. ട്രസ്റ്റി ബോർഡ് ചെയർമാനായി രാജൻ ടി ജേക്കബ് നിയമിതനാകും. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ കെ.ജെ ഗ്രഗറി ഇലക്ഷന് നേതൃത്വം നൽകി.

പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് അസോസിയേഷന്റെ ദീർഘകാലമായുള്ള പ്രവർത്തകനാണ്, കമ്മിറ്റി മെമ്പർ, ട്രഷർ, ട്രസ്റ്റി ബോർഡ്‌ മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്. സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ- സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്സ് കാത്തലിക് ചർച്ചിലെ മെമ്പർ കൂടിയാണ്. സെക്രട്ടറി ടെറൻസൺ തോമസ് മൂന്ന് തവണ ഈ അസോസിയേഷന്റെ പ്രസിഡന്റായും നിരവധി തവണ സെക്രട്ടറിയായും മറ്റു സ്ഥാനമാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയായ അദ്ദേഹം, ന്യൂ യോർക്കിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.

ട്രഷറർ എ.വി വർഗീസ് അസോസിയേഷന്റെ ആദ്യകാല മെമ്പർമാരിൽ ഒരാളാണ്. അസോസിയേഷന്റെ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഫോമയുടെ മുൻ കമ്മിറ്റി മെമ്പറും സീനിയർ നേതാവും കൂടിയാണ്. വൈസ് പ്രസിഡന്റ് എം.വി കുര്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. ദീർഘകാലമായുള്ള പ്രവർത്തകൻ, കമ്മിറ്റി മെമ്പർ, ട്രസ്റ്റി ബോർഡ്‌ മെമ്പർ, ട്രഷർ, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയും ഫൊക്കാനയുടെ നേതാവും കൂടിയാണ്.

ജോയിന്റ് സെക്രട്ടറി ജോൺ കെ മാത്യു (ബോബി) അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. അസോസിയേഷന്റെ വളരെ കാലമായുള്ള മെമ്പർ ആണ്. അസോസിയേഷന്റെ കമ്മിറ്റി മെമ്പർ ട്രസ്റ്റി ബോർഡ്‌ മെമ്പർ, ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നേതാവ് കൂടിയായ അദ്ദേഹം ന്യൂ യോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമാണ്. ജോയിന്റ് ട്രഷർ ചാക്കോ പി ജോർജ് (അനി) അസോസിയേഷന്റെ വളരെ കാലമായുള്ള മെമ്പർ ആണ്. അസോസിയേഷന്റെ കമ്മിറ്റി മെമ്പർ ട്രസ്റ്റി ബോർഡ്‌ മെമ്പർ ട്രസ്റ്റി ബോർഡ് ചെയർമാനായി രണ്ടു തവണ സേവനം അനുഷ്‌ടിച്ചിട്ടുള്ള അദ്ദേഹം അഞ്ജലി ട്രാവൽസ് എന്ന ബിസിനസ്സ് സംരംഭം നടത്തിവരുന്ന അദ്ദേഹം ധാരാളം ടൂർ പ്ലാനുകളും നടത്തിവരുന്നു.

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടന ആണ് വെസ്റ്റ്ചെസ്റ്റർ. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് തോമസ് കോശി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ആശംസിച്ചു.

New leadership for the West Chester Malayali Association: President Devasi Ittup, Secretary: Terenson Thomas, Treasurer A.V. Varghese

More Stories from this section

family-dental
witywide