യുഎസ് സർക്കാരിന്റെ പുതിയ അറിയിപ്പ്; റിയൽ ഐഡി ഇല്ലെങ്കിൽ 45 ഡോളർ ഫീസ്, ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ: റിയൽ ഐഡി (Real ID) അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് 45 ഡോളർ ഫീസ് ഈടാക്കുമെന്ന് അമേരിക്കൻ സർക്കാർ അറിയിച്ചു. ഫെബ്രുവരി 1 മുതൽ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരും. റിയൽ ഐഡി ഇല്ലാത്ത യാത്രക്കാർക്ക് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ (TSA) ConfirmID സംവിധാനം വഴി തിരിച്ചറിയൽ സ്ഥിരീകരിക്കേണ്ടി വരുമെന്നും അതിനാണ് 45 ഡോളർ ഫീസ് ഈടാക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കോൺസുലർ അഫയേഴ്സ് വിഭാഗം അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

യുഎസ് പാസ്പോർട്ട് കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് ബുക്ക് എന്നിവ ആഭ്യന്തര വിമാനയാത്രകൾക്ക് റിയൽ ഐഡിക്ക് പകരമായി ഉപയോഗിക്കാമെന്നും ഇതിലൂടെ 45 ഡോളർ ഫീസ് ഒഴിവാക്കാനാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. റിയൽ ഐഡി എന്നത് യുഎസ് പാസ്പോർട്ട് കാർഡിനെയും പാസ്പോർട്ട് ബുക്കിനെയും സൂചിപ്പിക്കുന്നതാണ്. എന്നാൽ അന്തർദേശീയ വിമാനയാത്രകൾക്കായി പാസ്പോർട്ട് കാർഡ് സാധുവല്ലെന്നും, ഈ സാഹചര്യത്തിൽ പാസ്പോർട്ട് ബുക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി.

യുഎസ് പാസ്പോർട്ട് കാർഡ് ചെറുതും വാലറ്റിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ പ്ലാസ്റ്റിക് കാർഡാണ്. വിസ പേജുകൾ ഇതിലില്ല. യുഎസ് പൗരത്വത്തിന്റെയും തിരിച്ചറിയലിന്റെയും തെളിവാണ് ഈ കാർഡ്. പാസ്പോർട്ട് ബുക്കിനോടു സമാനമായ കാലാവധിയാണ് ഇതിന് ഉള്ളത്. കാനഡ, മെക്സിക്കോ, ചില കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കരയിലൂടെയും കടൽ മാർഗത്തിലൂടെയും യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്കാണ് പ്രധാനമായും പാസ്പോർട്ട് കാർഡ് ഉപയോഗിക്കുന്നത്. വിമാനമാർഗമുള്ള അന്തർദേശീയ യാത്രയ്ക്ക് ഇത് അസാധുവാണ്.

അതേസമയം, യുഎസ് പാസ്പോർട്ട് ബുക്ക് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള അന്തർദേശീയ യാത്രകൾക്ക് സാധുവാണ്. ആഭ്യന്തര വിമാനയാത്രകൾക്കായി പാസ്പോർട്ട് കാർഡും പാസ്പോർട്ട് ബുക്കും അംഗീകരിക്കപ്പെട്ട രേഖകളാണ്. യാത്രക്കാർക്ക് ഒരേ അപേക്ഷ ഉപയോഗിച്ച് പാസ്പോർട്ട് ബുക്കിനും പാസ്പോർട്ട് കാർഡിനും ഒരേസമയം അപേക്ഷിക്കാം. അപേക്ഷാ വിശദാംശങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

New US government announcement; $45 fee for not having Real ID, effective from February 1

More Stories from this section

family-dental
witywide