
യുഎസ് സേന പിടികൂടിയ സമയത്ത് വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോ ധരിച്ചിരുന്ന ചാരനിറത്തിലുള്ള നൈക്ക് ടെക് ഫ്ലീസ് ട്രാക്ക്സ്യൂട്ട് അപ്രതീക്ഷിതമായി വൈറലായി. യുഎസിൽ എത്തിച്ചതിന് പിന്നാലെ മഡുറോയുടെ കൈകൾ ബന്ധിച്ചിരിക്കുന്നതും, കണ്ണുകൾ കെട്ടിയിരിക്കുന്നതും, ചാരനിറത്തിലുള്ള നൈക്ക് ടെക് ഫ്ലീസ് ട്രാക്ക്സ്യൂട്ട് ധരിച്ചതുമായ ഒരു ഫോട്ടോ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഒരു ഫാഷൻ പ്രതിഭാസമായി മഡുറോയുടെ ലുക്ക് മാറിയത്. നിക്കോളാസ് മഡുറോയുടെ ഈ നൈക്ക് ഫ്ലീസ് ട്രാക്ക്സ്യൂട്ട് ഇപ്പോൾ ഇൻ്റർനെറ്റിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നൈക്ക് സ്പോർട്സ്‌വെയർ ‘ടെക് ഫ്ലീസ്’ (Nike Tech Fleece) കളക്ഷനിലെ ചാരനിറത്തിലുള്ള സെറ്റാണ് മഡുറോ ധരിച്ചത്. ഇതിൻ്റെ ജാക്കറ്റിന് (Hoodie) ഏകദേശം 140 ഡോളറും (ഏകദേശം ₹11,700), പാന്റിന് (Joggers) 120 ഡോളറുമാണ് (ഏകദേശം ₹10,000) വില വരുന്നത്. അതായത് മുഴുവൻ സെറ്റിനും കൂടി ഏകദേശം 260 ഡോളർ (ഏകദേശം ₹21,700) ആണ് വില. ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങളിൽ മഡുറോയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനുശേഷം, ഈ ട്രാക്ക്സ്യൂട്ട് കണ്ടെത്തുന്നതിനുള്ള ഗൂഗിൾ തിരയലുകൾ കുതിച്ചുയർന്നു.
മഡുറോ ധരിച്ചിരുന്നത് 3XL സൈസിലുള്ള ട്രാക്ക്സ്യൂട്ട് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഡുറോയുടെ ചിത്രം വൈറലായതോടെ അമേരിക്കയിലെ നൈക്കിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ഇതിന്റെ പല സൈസുകളും, പ്രത്യേകിച്ച് വലിയ സൈസുകൾ (3XL ഉൾപ്പെടെ), ശരവേഗത്തിൽ വിറ്റുതീർന്നു.
അമേരിക്കൻ സേനയുടെ പിടിയിലായ സമയത്ത് മഡുറോ ധരിച്ചിരുന്ന ഈ വേഷം, ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരി അമേരിക്കൻ ബ്രാൻഡ് ധരിച്ചു എന്ന നിലയിലും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ട്രാക്ക്സ്യൂട്ടിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന കണ്ണടയ്ക്ക് (Sleep Mask) ഏകദേശം 6 ഡോളറും, ഇയർ പ്രൊട്ടക്ടറിന് 11 ഡോളറുമാണ് വില
നൈക്ക് ടെക് ഫ്ലീസ് എന്നത് നൈക്കിന്റെ ഒരു ഇന്നൊവേറ്റീവ് തെർമൽ കൺസ്ട്രക്ഷനാണ്, ഇത് പരമ്പരാഗത ഫ്ലീസിന്റെ ഭാരം കൂട്ടാതെ തന്നെ ഊഷ്മളതയും സുഖവും നൽകുന്നു. ഇത് ധരിക്കാൻ വളരെ സുഖകരവും സ്റ്റൈലിഷുമാണ് എന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. ഇത് അകത്തും പുറത്തും മിനുസമാർന്നതാണ്. ശരീരതാപം ഉള്ളിൽ നിലനിർത്താൻ സഹായിക്കുന്ന ഒരു സിന്തറ്റിക് സ്പേസറുമായി കോട്ടൺ ചേർന്നതാണ് ഇതിന്റെ പ്രത്യേക നിർമ്മാണം.
Nicolas Maduro’s Nike fleece tracksuit is viral














