ആരും ഇങ്ങോട്ട് വരരുത്, വീടുകളിൽ സുരക്ഷിതരായി തുടരുക, മുന്നറിയിപ്പുമായി കുവൈത്തിലെ യുഎസ് എംബസി; കെട്ടിടത്തിനു സമീപം പുക ഉയരുന്നു

കുവൈത്തി സിറ്റി : കുറച്ചു മുൻപ് കുവൈത്തിലെ യുഎസ് എംബസിക്ക് സമീപം പുക ഉയർന്നതിനെത്തുടർന്ന്, എംബസിയിലേക്ക് ആരും വരരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും യുഎസ് എംബസി അറിയിപ്പ് നൽകി. യുഎസ് എംബസി വെബ്സൈറ്റിൽ നൽകിയ നിർദ്ദേശപ്രകാരം ആരും എംബസിയിലേക്ക് എത്താൻ പാടുള്ളതല്ല.

എംബസിക്ക് സമീപം പുക ഉയരുന്നതായും, സ്ഥലത്ത് ഫയർഫോഴ്സും ആംബുലൻസുകളും എത്തിയതായും വാർത്താ ഏജൻസികളായ എഎഫ്‌പിയും (AFP) റോയിട്ടേഴ്‌സും (Reuters) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ സ്വന്തം വീടുകളിലെ ഏറ്റവും താഴത്തെ നിലയിൽ, ജനലുകളിൽ നിന്ന് മാറി ഇരിക്കണം. പുറത്തിറങ്ങരുതെന്ന് പ്രത്യേക നിർദേശമുണ്ട്. കുവൈത്തിലുള്ള യുഎസ് പൗരന്മാരോട് നിലവിലുള്ള സ്ഥലത്ത് തന്നെ തുടരാനും, സുരക്ഷാ പദ്ധതികൾ പുനഃപരിശോധിക്കാനും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയിലെ ഉദ്യോഗസ്ഥരും നിലവിൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയാണ്.

No one should come here, stay safe at home, warns US Embassy in Kuwait; Smoke rises near building

More Stories from this section

family-dental
witywide