
കോട്ടയം: ഫെബ്രുവരി 7 ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67 -ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിന്റെ മുഖ്യ സ്പോൺസർ ആയി ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ് യു എസ് എ ചെയർമാൻ നോഹ ജോർജ് ചിറമണ്ണിലെ തെരഞ്ഞെടുത്തു. മനോരമ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് കൈമാറി. പമ്പ ബോട്ട്റേയ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണമേനോൻ, അനിൽ ടി തോമസ് മുളമൂട്ടിൽ,ജനറൽ കൺവീനർ വി ആർ രാജേഷ് , വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
പമ്പ ജലമേള നാളെ
കെ സി മാമ്മൻ മാപ്പിള ട്രോഫി – ഇതാടം തിരുനാൾ പമ്പാ ജലമേള നാളെ ഉച്ചയ്ക്ക് 2 ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ജലമേള മന്ത്രി സജി ചെറി യാനും ജലഘോഷയാത്ര മതി പി പ്രസാദും ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ്, കൊടിക്കുന്നിൽ സുരേഷ് എം പി, ആന്റോ ആന്റണി എം പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടു കുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ കളിവള്ളങ്ങളും ജലമേളയിൽ പങ്കെടുക്കും. വള്ളംകളിയോട് നുബന്ധിച്ച് സാംസ്കാരിക പരി പാടികളും സംഘടിപ്പിക്കുന്നുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താനായി തിരുവല്ല സബ് കലക്ടർ സുമിതിന്‍റെ നേതൃത്വ യോഗം ചേർന്നു. സുരക്ഷ, ഗതാഗത നിയന്ത്രണം, വൈദ്യുതി, ശുദ്ധജലം, ശുചിത്വം, സുരക്ഷ, സ്റ്റേജ് ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. കലക്ടറുടെ ഉത്തരവ് പ്രകാരവും ഹൈക്കോടതിയുടെ നിർദേശ ങ്ങൾ അനുസരിച്ചുമാണ് ജലമേളയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.











