കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക് പുതിയമുഖം; നോയൽ മാത്യു പ്രസിഡന്റ്

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 43-ാമത് പ്രസിഡന്റായി നോയൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 18 അംഗ ഭരണസമിതി 2026 ജനുവരി ഒന്നിന് ഔദ്യോഗികമായി ചുമതലയേറ്റു. കഴിഞ്ഞ ഡിസംബർ 13-ന് ചേർന്ന സംഘടനയുടെ പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് ഐകകണ്ഠ്യേന അംഗീകാരം നൽകിയത്. സൗത്ത് ഫ്ലോറിഡയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ സജീവമായ ഇടപെടലുകൾ നടത്താനാണ് പുതിയ സമിതി ലക്ഷ്യമിടുന്നത്.

സംഘടനയെ കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും നോയൽ മാത്യു അറിയിച്ചു. അമേരിക്കയിലും ജന്മനാടായ കേരളത്തിലും ഒരേപോലെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി വിപുലമായ കർമ്മപദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കല, കായിക, സാംസ്കാരിക മേഖലകളിൽ സംഘടനയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോമ (FOMAA) നാഷണൽ കമ്മിറ്റി അംഗമായും കേരളസമാജത്തിന്റെ വിവിധ ചുമതലകളിലും പ്രവർത്തിച്ചുള്ള നോയൽ മാത്യുവിന്റെ പരിചയസമ്പത്ത് സംഘടനയുടെ വളർച്ചയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഭാരവാഹികളുടെ കീഴിൽ സംഘടന കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരവാഹികൾ

നോയൽ മാത്യു (പ്രസിഡന്റ്)
ചെറിയാൻ എബ്രഹാം (വൈസ് പ്രസിഡന്റ്)
സഞ്ജയ് നടുപറമ്പിൽ (സെക്രട്ടറി)
നിധീഷ് ജോസഫ് (ട്രഷറർ)
ദീപക് ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി)
വിനോദ് നായർ (ജോയിന്റ് ട്രഷറർ )
അജി വർഗീസ്
ഷിബു ജോസഫ്
നിക്സൺ ജോസഫ്
ബിജു ബെനിയാം
ജെയ്സൺ ജെയിംസ്
Dr.ജോജി ഗീവർഗീസ്
Capt:വിബിൻ വിൻസന്റ്
വാണി സുധീഷ്
ടെസി ആൻ തോമസ്
കവിത മരിയ ഡേവിസ്
രതീഷ് ചിത്രാലയ (പ്രസിഡന്റ് എലെക്റ്റ്)
ബിജു ജോൺ (എക്സ്-ഓഫീഷ്യോ )

More Stories from this section

family-dental
witywide