വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്

കോഴിക്കോട്: മുസ്ലിം ലീഗിൻ്റെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി.

ഹരിത വിവാദം സൃഷ്ട‌ിച്ചവരാണ് മത്സരിക്കുന്നതെന്ന് പറഞ്ഞാണ് നൂർബിന വിയോജിപ്പ് അറിയിച്ചത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല എന്നും അവർ പറഞ്ഞു.

അതേസമയം, പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരേ നൂർബിന വിമർശനമുയർത്തി. ഫാത്തിമ തെഹ്ലിയ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടതിൽ തെറ്റില്ല. പക്ഷേ ഞങ്ങൾക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി അഞ്ചുവർഷം കൗൺസിലറായി ഭരിച്ച് കാണിക്കട്ടെയെന്ന് നൂർബിന ചോദിച്ചു. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് പേർ വേറെയുണ്ടായിരുന്നു, അവരെ എന്തുകൊണ്ട് പരിഗണിച്ചില്ല. അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Noorbina Rasheed resigns as National Secretary of Muslim League’s Women’s League

More Stories from this section

family-dental
witywide