‘യഥാർത്ഥ അമേരിക്കക്കാരനല്ല’: വിവേക് രാമസ്വാമിയ്ക്കെതിരെ കേസീ പുട്ട്ഷിന്റെ വിവാദ പരാമർശം

വാഷിംഗ്ടൺ: യു.എസ്. റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥിയായ കേസീ പുട്ട്ഷ് നടത്തിയ സോഷ്യൽ മീഡിയ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചു. സഹ റിപ്പബ്ലിക്കൻ നേതാവായ വിവേക് രാമസ്വാമിയുടെ ‘അമേരിക്കൻ തിരിച്ചറിവ്’ ചോദ്യം ചെയ്താണ് പുട്ട്ഷ് പ്രതികരിച്ചത്. ഒഹായോയിലെ 2026 റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാമസ്വാമി, ഒഹായോയിലെ വന്യജീവി സംരക്ഷകരുമായും വേട്ടക്കാരുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

“ഒഹായോയിലെ വന്യജീവി സംരക്ഷണത്തിനും വേട്ടയാടൽ അവകാശങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്,” എന്നായിരുന്നു രാമസ്വാമിയുടെ കുറിപ്പ്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് മറുപടിയായി പുട്ട്ഷ് നൽകിയ പ്രതികരണമാണ് വിവാദമായത്. “വേട്ടയാടാത്ത, വെടിവെക്കാത്ത, മാംസം കഴിക്കാത്ത, ആയുധങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരു ‘ഹിന്ദു ആങ്കർ ബേബി’ പറയുന്നു. യഥാർത്ഥ അമേരിക്കക്കാരൻ — പുട്ട്ഷിനെ വോട്ട് ചെയ്യൂ,” എന്നാണ് അദ്ദേഹം കുറിച്ചത്. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ഒഹായോയിലെ പെറിസ്ബർഗ് സ്വദേശിയായ പുട്ട്ഷ് ഒരു വ്യവസായിയും ഓട്ടോമോട്ടീവ് സംരംഭകനുമാണ്. ‘ജീനിയസ് ഗാരേജ്’ എന്ന സേവനസംരംഭത്തിന്റെ സ്ഥാപകനായ അദ്ദേഹം, “അമേരിക്ക ഫസ്റ്റ്” നിലപാടോടെ രാമസ്വാമിക്ക് എതിർ സ്ഥാനാർഥിയായി രംഗത്തെത്തിയിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണം ശക്തമാക്കുകയും പ്രാദേശിക തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യുന്നതാണ് പുട്ട്ഷിന്റെ പ്രധാന രാഷ്ട്രീയ നിലപാടുകൾ. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

‘Not a real American’: Casey Putsch’s controversial remark against Vivek Ramaswamy

More Stories from this section

family-dental
witywide