
ആലപ്പുഴ : തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് സുധാകരൻ്റെ ഒളിയമ്പ്. ആലപ്പുഴയിലെ സി.പി.എം നേതൃത്വത്തിൽ ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണെന്നും, തന്നെ മനഃപൂർവ്വം നേതൃനിരയിൽ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും തനിക്ക് അവഗണന നേരിടുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ തന്റെ പേര് പരാമർശിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവാദിയല്ലെന്ന തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജില്ലയിലെ മുതിർന്ന നേതാവായ സുധാകരന്റെ ഈ പ്രതികരണങ്ങൾ സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
Not everyone follows the two-term rule, will contest elections if the party says so – G Sudhakaran














