ഐക്യത്തിൽ നിന്നും എൻ.എസ്.എസ് പിന്മാറി ; വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ ലക്ഷ്യം, കൂടുതൽ പ്രതികരണം പിന്നീടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : എസ് എൻ ഡി പിയുമായുള്ള ഐക്യത്തിൽ നിന്നും എൻ എസ് എസ് പിന്മാറി. ഐക്യം പ്രായോഗികമാവില്ലായെന്ന് എൻ എസ് എസിൻ്റെ ഡയറക്ടർ ബോർഡ് വിലയിരുത്തി. ഐക്യത്തിന് പിന്നിൽ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നുവെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി.

എൻ ഡി എ നേതാവ് തുഷാറിനെ ചർച്ചയ്ക്ക് വിടാൻ പാടില്ലായിരുന്നു. വരേണ്ടന്ന് ഞാൻ തന്നെ വിലക്കി. ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണ്. ഞാൻ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടി. എസ് എൻ ഡി പി ആർക്കു വേണ്ടിയാണ് സംസാരിക്കുന്നത്? എൻ എസ് എസിന് എല്ലാ പാർട്ടികളോടും സമദൂരം. ഐക്യവുമായി മുന്നോട്ട് പോയാൽ സമദൂരം എന്ന ആശയം നടക്കില്ല. ഐക്യവുമായി മുന്നോട്ടു പോകുന്നില്ലെന്നും സുകുമാരൻ നായർ. ഐക്യം അടഞ്ഞ അധ്യായമെന്നും സുകുമാരൻ നായർ പെരുന്നയിൽ പ്രതികരിച്ചു.

അതേസമയം, പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത്. അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

NSS withdraws from sndp unity; Vellappally says further response later

More Stories from this section

family-dental
witywide