എന്‍‌വൈ‌സിടി സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ കുടുംബ പിക്നിക്ക് ക്വീന്‍സില്‍ നടത്തി

ജയപ്രകാശ് നായർ

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് വിഭാഗത്തിലുള്ള മലയാളി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണിമുതൽ ക്വീൻസിലെ ആലിപോണ്ട് പാർക്കിൽ പിക്നിക്ക് നടത്തി. പ്രസിഡന്റ് പ്രിൻസ് പോൾ, സെക്രട്ടറി റോബി കോശി, ട്രഷറർ അരുൺ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ, വിവിധ തരം ഭക്ഷണ പാനീയങ്ങളോടെ സംഘടിപ്പിച്ച പിക്നിക്ക് പങ്കെടുത്തവരെല്ലാം ആസ്വദിച്ചു.

ആരോൺ കോശിയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സീനിയർ മെമ്പർമാരായ പി.എസ്. വർഗീസും, വർഗീസ് ഒലഹന്നാനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പലരും ഈ പിക്നിക്കിൽ പങ്കെടുത്തുവെന്നത് വളരെ അഭിനന്ദനീയമായി. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരേയും കുടുംബാംഗങ്ങളെയും പരിചയപ്പെടുവാനുള്ള ഒരവസരമായി പലരും ഈ സംഗമത്തെ ഉപയോഗിച്ചു.

അംഗങ്ങൾ സംഭാവന ചെയ്ത ഉല്പന്നങ്ങൾ റിനോജ് കോരുതിന്റെ നേതൃത്വത്തിൽ ലേലം വിളിച്ചു. പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയല്ല ലേലം വിളി സംഘടിപ്പിച്ചത്. അതിലൂടെ ആളുകളെ മുഷിപ്പിക്കാതെ പിക്നിക്ക് രസകരമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ റിനോജ് വിജയിക്കുകയും ചെയ്തു.

നവംബറിൽ നടക്കാനിരിക്കുന്ന “ഫാമിലി നൈറ്റ്” വന്‍ വിജയമാക്കി മാറ്റുവാൻ ഏവരുടെയും സഹകരണം രക്ഷാധികാരി കൂടിയായ ജയപ്രകാശ് നായർ അഭ്യർത്ഥിച്ചു.

NYCT Supply Logistics held a family picnic for its Malayali employees in Queens.

More Stories from this section

family-dental
witywide