ഒബാമാകെയർ ആരോഗ്യ ഇൻഷുറൻസ് സബ്സിഡി; 17 റിപ്പബ്ലിക്കൻ അംഗങ്ങൾ പാർട്ടി നിലപാട് ലംഘിച്ച് വോട്ടു ചെയ്തു

അമേരിക്കൻ പ്രതിനിധി സഭ വ്യാഴാഴ്ച Affordable Care Act (ഒബാമാകെയർ) പ്രകാരമുള്ള നികുതി സബ്സിഡികൾ മൂന്നു വർഷത്തേക്ക് നീട്ടുന്ന ബിൽ പാസാക്കിയതിൽ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ പാർട്ടി നിലപാട് മറികടന്ന് അനുകൂലമായി വോട്ടു ചെയ്തു. വോട്ടെടുപ്പിൽ 213 ഡെമോക്രാറ്റ് അംഗങ്ങൾ മുഴുവനും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ഇവർക്കൊപ്പം 17 റിപ്പബ്ലിക്കൻ അംഗങ്ങളും ചേർന്നു. 196 റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ വോട്ടു ചെയ്തു. ആകെ 230 അനുകൂല വോട്ടും 196 പ്രതികൂല വോട്ടുമായി ബിൽ പാസായി.

ACA സബ്സിഡി നീട്ടൽ റിപ്പബ്ലിക്കൻ – ഡെമോക്രാറ്റ് പാർട്ടികളിലെ നീണ്ടുനിന്ന തർക്കത്തിൽ പ്രധാന മാറ്റമായി കണക്കാക്കപ്പെടുന്നു. ഇതേ തർക്കം മുമ്പ് അമേരിക്കയിലെ ഏറ്റവും നീണ്ട സർക്കാർ അടച്ചുപൂട്ടലിനും കാരണമായിരുന്നു. പാർട്ടി നിലപാട് മറികടന്ന് ആരോഗ്യ ഇൻഷുറൻസ് സബ്സിഡി നീട്ടലിന് അനുകൂലമായി വോട്ടു ചെയ്ത റിപ്പബ്ലിക്കൻ അംഗങ്ങൾ ജനശ്രദ്ധ നേടി.

സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാൻ വേണ്ട ചെലവു ബില്ലിനും പ്രതിനിധി സഭയിൽ അനുകൂല വോട്ട് നടന്നു. ബിൽ സെനറ്റിലേക്ക് പോകുമ്പോൾ അവിടെയും രണ്ടുകക്ഷികളുടെ സഹകരണം ആവശ്യമാണ്. ഇതോടെ, ട്രംപ് പറഞ്ഞിരുന്ന ‘One Big Beautiful Bill’ എന്ന വലിയ ബിൽ സംബന്ധിച്ച വാദങ്ങൾ അവസാനത്തിലേക്ക് നീങ്ങുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തൽ.

മൈക്ക് കെയ്റി (ഒഹിയോ),ആൻഡ്രൂ ഗാർബറിനോ (ന്യൂയോർക്ക്), റയാൻ മകൻസി (പെൻസിൽവാനിയ), മൈക്ക് ലോലർ (ന്യൂയോർക്ക്), ബ്രയാൻ ഫിറ്റ്സ്പാട്രിക്ക് (പെൻസിൽവാനിയ), ഡേവിഡ് ജോയ്‌സ് (ഒഹിയോ), ടോം കിയാൻ (ന്യൂജേഴ്സി), നിക്ക് ലാലോട്ടാ (ന്യൂയോർക്ക്), മാക്‌സ് മില്ലർ (ഒഹിയോ), ഡേവിഡ് വലാഡാവോ (കാലിഫോർണിയ), റോബ് വിറ്റ്മാൻ (വർജീനിയ), ജെഫ് ഹാർഡ് (കൊളറാഡോ), മരിയ എൽവിറ സലസാർ (ഫ്ലോറിഡ), റോബ് ബ്രെസ്നഹാൻ (പെൻസിൽവാനിയ), ഡെറിക് വാൻ ഓർഡൻ (വിസ്കോൺസിൻ), സാക്ക് നൺ (ഐവാ) മോണിക്ക ഡെല ക്രൂസ് (ടെക്സസ്) എന്നിവരാണ് ഒബാമാകെയർ സബ്സിഡി നീട്ടലിന് അനുകൂലമായി വോട്ടു ചെയ്ത 17 റിപ്പബ്ലിക്കൻ എംപിമാർ.

Obamacare health insurance subsidies; 17 Republicans voted against the party line

Also Read

More Stories from this section

family-dental
witywide