ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ ക്രിസ്‌മസ് ആഘോഷത്തിന് പങ്കുചേർന്ന് ക്രിസ്‌ത്യൻഫോറം ഭാരവാഹികൾ

ന്യൂയോർക്ക്: ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ ക്രിസ്‌തുമസ് ആഘോഷത്തിന് പങ്കുചേർന്ന് ക്രിസ്‌ത്യൻ ഫോറം ഭാരവാഹികൾ ഫോറം ഭാരവാഹികൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിക്കുകയും ക്രിസ്‌മസ് ആശംസകൾ അറിയിക്കുകയും ചെയ്തു.

തോമസ് റ്റി ഉമ്മൻ്റെ നേതൃത്വത്തിൽ റവ. ഡോ . ഇട്ടി എബ്രഹാം, റവ. സാം എൻ ജോഷ്വാ, പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ തോമസ് കിടങ്ങാലിൽ, സജി തട്ടയിൽ എന്നിവരാണ് ക്രിസ്തുമസ് സന്ദേശവുമായി കോൺസുലേറ്റിൽ എത്തിയത്.

മാതൃരാജ്യത്തിനും ഇന്ത്യൻ പ്രവാസി സമൂഹത്തിനും നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്ക് കോൺസൽ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രധാൻ, ഡെപ്യൂട്ടി കോൺസൽ ജനറൽ വിശാൽ ഹർഷ്, കോൺസൽമാരായ ത്സവാങ് ഗ്യാൽസൺ, പ്രഗ്യാ സിംഗ്, രാജലക്ഷ്മ‌ി, എസ റാവത്ത്, നവീൻ മംഗ, ബിജേഷ് കുമാർ തുടങ്ങി എല്ലാ കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും വിവിധ ഓഫീസുകളിലായി സേവനം അനുഷ്ഠിക്കുന്ന കോൺസുലേറ്റ് സ്റ്റാഫിനെയും നന്ദി അറിയിച്ചുകൊണ്ടു തോമസ് റ്റി ഉമ്മൻ ക്രിസ്തുമസ് ആശംസകൾ നേർന്നു സംസാരിച്ചു.

കമ്മ്യൂണിറ്റി കോൺസൽ ത്സവാങ് ഗ്യാൽസൺ സ്വാഗതം അറിയിക്കുകയും കോൺസൽ ജനറൽ അംബാസഡർ ബിനയ പ്രസംഗിക്കുകയും ചെയ്തു. പ്രധാൻ ആമുഖമായി ക്രിസ്തു‌മസ് കരോൾ ഗാനാലാപത്തിനു ശേഷം കോൺസൽ ജനറൽ ബിനം ക്രിസ്മസ് മധുരം പങ്കു വച്ചു. ശ്രീകാന്ത പ്രധാൻ കേക്ക് മുറിച്ചു.

Officials of Christian Forum participated in the Christmas celebration at New York Indian Consulate

More Stories from this section

family-dental
witywide