പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വീണ്ടും രംഗത്തെത്തി. ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ബദർ അൽ ബുസൈദി പറഞ്ഞു. പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന സംഘർഷം ആഗോള സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിതിക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നുമാണ് ഒമാന്റെ ഔദ്യോഗിക നിലപാട്.
Oman Calls for Peace: Foreign Minister Urges US and Israel to Halt Attacks on Iran















