നഗര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഴ്‌സിംഗ് സമരങ്ങളിലൊന്ന് ന്യൂയോർക്കിൽ തുടരുന്നു; ശമ്പളം കൂട്ടണം, ജോലിഭാരം കുറയ്ക്കണം, എഐയെ നിയന്ത്രിക്കണം… ഇനിയുമുണ്ട് ആവശ്യങ്ങൾ

ന്യൂയോർക്ക്: ഈ മാസം 12 മുതൽ ന്യൂയോർക്ക് നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലായി 15,000-ത്തോളം നഴ്‌സുമാരാണ് പണിമുടക്കിലേക്ക് കടന്നത്. ഇത് നഗരത്തിലെ ആരോഗ്യമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റെ (NYSNA) നേതൃത്വത്തിൽ നടക്കുന്ന ഈ സമരം നഗര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഴ്‌സിംഗ് സമരങ്ങളിലൊന്നാണ്.

മൗണ്ട് സിനായ്, മോണ്ടിഫിയോർ , ന്യൂയോർക്ക്-പ്രസ്ബിറ്റീരിയൻ തുടങ്ങിയ പ്രധാന ആശുപത്രി ശൃംഖലകളിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. സമരം തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ഗവർണർ ഡിസാസ്റ്റർ എമർജൻസി പ്രഖ്യാപിക്കുകയും താൽക്കാലിക ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 8 വരെ നിലനിൽക്കും.

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ എന്താണ്?
കുറഞ്ഞ ജീവനക്കാരെ വെച്ച് അമിത ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രോഗീ പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഓരോ നഴ്‌സിനും നിശ്ചിത എണ്ണം രോഗികളെ മാത്രമേ അനുവദിക്കാവൂ എന്നും അവർ ആവശ്യപ്പെടുന്നു.

ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ന്യായമായ ശമ്പള വർദ്ധനവ് വേണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. കൂടാതെ, ആശുപത്രികളിൽ നഴ്‌സുമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ഉന്നയിക്കുന്നു.

ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആരോഗ്യ ആനുകൂല്യങ്ങളും പെൻഷൻ ഫണ്ടുകളും വെട്ടിക്കുറയ്ക്കാതെ സംരക്ഷിക്കണമെന്നും സമരക്കാർ ആവശ്യമുയർത്തുന്നു. ആശുപത്രി പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വേണമെന്ന് അവർ ആവശ്യപ്പെടുന്നു.

ന്യൂയോർക്കിന്റെ പുതിയ മേയർ സൊഹ്‌റാൻ മംദാനി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും നഴ്‌സുമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നഴ്‌സുമാരുടെ സംഘടന ആശുപത്രി മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ സമവായത്തിൽ എത്താൻ സാധിച്ചിട്ടില്ല.

One of the largest nursing strikes in the city’s history continues in New York;

More Stories from this section

family-dental
witywide