രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാത്രം ചിത്രങ്ങൾ എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഉള്‍പ്പെടുത്തിയതില്‍ ബി ജെ പി ദേശീയ നേതൃത്വത്തിന് അതൃപ്തി. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്ന് ചുമതലക്കാരെ വിളിച്ച് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വിനോദ് ധാവടെ അതൃപ്തി അറിയിച്ചു.
കേന്ദ്ര മന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്ന് ചോദിച്ച ധാവടെ ഇതാരുടെയും കുടുംബ സ്വത്തല്ലെന്നടക്കം രൂക്ഷമായി പ്രതികരിച്ചു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചുമതലയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന, ഐറ്റി സെല്‍ കണ്‍വീനര്‍ അഭിജിത്, ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവരെയാണ് വിമര്‍ശിച്ചത്.
പിന്നാലെ ഓഫീസിലെ ചിത്രങ്ങള്‍ മാറ്റി കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ ചേര്‍ത്താണ് എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഇന്നലെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
Only pictures of Narendra Modi and Rajiv Chandrasekhar in NDA State Election Committee office; National leadership expresses dissatisfaction










