അത്രയ്ക്കുണ്ട് ട്രംപിൻ്റെ സ്വാധീനം; യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനേ കഴിയൂ എന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രെയ്ൻ, റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ എന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന് ഇതിനാവശ്യമായ സ്വാധീനമുണ്ടെന്നും സമാധാന കരാറിലെത്താൻ അദ്ദേഹത്തിൻ്റെ ഇടപെടൽ അത്യാവശ്യമാണെന്നും സിബിഹ വ്യക്തമാക്കി.

സമാധാന ചർച്ചകളിൽ ഇപ്പോഴും അവശേഷിക്കുന്ന ഏറ്റവും സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്രെയ്ൻ, റഷ്യൻ നേതാക്കളാണ് വൊളോഡിമിർ സെലെൻസ്‌കിയും വ്ലാഡിമിർ പുടിനും നേരിട്ട് ചർച്ച നടത്തേണ്ടതുണ്ടെന്നും സിബിഹ ഊന്നിപ്പറഞ്ഞു.

നിലവിൽ ചർച്ച ചെയ്യുന്ന 20 ഇന സമാധാന പദ്ധതിയിൽ മിക്ക കാര്യങ്ങളിലും ധാരണയായിട്ടുണ്ടെന്നും, ഇനി ഏതാനും ചില വിഷയങ്ങൾ മാത്രമേ പരിഹരിക്കാനുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളുടെ നിയന്ത്രണം, സപ്പോറീഷ്യ ആണവനിലയത്തിൻ്റെ നിയന്ത്രണം എന്നിവയാണ് പ്രധാനമായും പരിഹരിക്കപ്പെടാത്ത സങ്കീർണ്ണമായ വിഷയങ്ങൾ. യുഎസ് കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുൻപായി സമാധാന ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Only Trump can end the Ukraine-Russia war, says Ukraine’s Foreign Minister

More Stories from this section

family-dental
witywide