രണ്ടു ദിവസം മാത്രം ബാക്കി; നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്, പ്രമുഖർ ഇന്ന് പത്രിക നൽകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖരും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ള വലിയൊരു നിരയാണ് ഇന്ന് നാമനിർദേശ പത്രിക നൽകുന്നത്.

മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുമ്പാകെ പത്രിക സമർപ്പിക്കും. ഇടതുമുന്നണിയുടെ പ്രചാരണത്തിന് കരുത്തുപകരാൻ മന്ത്രിമാരുടെ ഈ നീണ്ട നിര ഇന്ന് തന്നെ പത്രിക നൽകാൻ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ നിരയിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും ഇന്ന് പത്രിക സമർപ്പിക്കും. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഈ പത്രികാ സമർപ്പണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

കേരളത്തില്‍ കൂടുതൽ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപിയും സജീവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരന്‍, ആര്‍. ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക നൽകുന്നത്. നേമത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങിക്കഴിഞ്ഞു.
തിങ്കളാഴ്ചയോടെ പത്രികാ സമർപ്പണം പൂർത്തിയാകും. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിൻ്റെ പൂർണ്ണരൂപത്തിലേക്ക് മാറും.

മാർച്ച് 24-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ താല്പര്യമുള്ളവർക്ക് മാർച്ച് 26 വരെ സമയമുണ്ട്. ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. നീണ്ട കാത്തിരിപ്പിനൊടുവിൽ മെയ് 4-ന് വോട്ടെണ്ണൽ നടക്കുമ്പോൾ കേരളത്തിന്റെ പുതിയ ഭരണസാരഥികൾ ആരെന്ന് വ്യക്തമാകും.

Only two days left; rush to file nominations, prominent figures to file nominations today

More Stories from this section

family-dental
witywide