സഭാ നടപടികൾ പക്ഷപാതപരം, ലോക്സഭ സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA) അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സഭാനടപടികൾ പക്ഷപാതപരമായി നിയന്ത്രിക്കുന്നുവെന്നും പ്രതിപക്ഷത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നും ആരോപിച്ചാണ് നീക്കം. എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളാണ് പ്രമേയത്തിനുള്ള നോട്ടീസ് ലോക്സഭ സെക്രട്ടേറിയറ്റിന് കൈമാറിയത്.

സ്പീക്കറുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയതിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. സഭയിൽ തങ്ങളുടെ മൈക്കുകൾ ഓഫ് ചെയ്യുന്നുവെന്നും പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് അനുമതി നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്ന് നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

ഭരണകക്ഷിയായ ബിജെപി ഈ നീക്കത്തെ ശക്തമായി എതിർത്തു. സഭാനടപടികൾ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രമാണിതെന്ന് ഭരണപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പാർലമെന്റിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കാനാണ് സാധ്യത. സ്പീക്കർക്കെതിരായ പ്രമേയം സഭയിൽ ചർച്ചയ്ക്ക് എടുക്കണമെങ്കിൽ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

Opposition INDIA Alliance Moves No-Confidence Motion Against Lok Sabha Speaker Om Birla

More Stories from this section

family-dental
witywide