തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം. ഡിഎംകെ സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണം സദ്ഭരണമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച ശേഷമായിരുന്നു ഒപിഎസിന്റെ ഈ പ്രതികരണം.
ഡിഎംകെ സർക്കാരിനെ അനുകൂലിച്ച് സംസാരിച്ച എഐഎഡിഎംകെ എംഎൽഎ അയ്യപ്പന്റെ വാക്കുകൾ തമിഴ്‌നാടിന്റെ പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അയ്യപ്പന്റെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച് ജനങ്ങളുടെയാകെ ശബ്ദമാണെന്നാണ് ഒപിഎസിന്റെ പക്ഷം. നിലവിൽ എൻഡിഎ സഖ്യത്തിനൊപ്പമുള്ള ഒപിഎസിന്റെ ഈ ഡിഎംകെ അനുകൂല നിലപാട് സഖ്യത്തിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഭാവിയിൽ ഡിഎംകെ മുന്നണിയുടെ ഭാഗമാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ക്ഷമയോടെ കാത്തിരിക്കൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ പ്രസ്താവന തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു കൂടുമാറ്റത്തിന്റെ സൂചനയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
OPS praises DMK, says Stalin’s government will continue in Tamil Nadu











