പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ബിഷപ്പുമാരെ ഈ ആഴ്ച കാണുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. പറയാനുള്ളത് താൻ പറയുമെന്നും അത് അനുനയ നീക്കമല്ല. എഫ്സിആർഎ എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകം ആയ നിയമമാണെന്നും കൊണ്ടുവന്നത് കോൺഗ്രസാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
പിതാവിനേക്കാൾ പാലാ ബിഷപ്പിനെ താൻ ബഹുമാനിക്കുന്നു. മാറിവരുന്ന സർക്കാരുകൾ സഭയെയും സഭാവിശ്വാസികളെയും വഞ്ചിക്കുന്നു. പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണം. പി.സി ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിച്ചത് സഭക്ക് വേണ്ടി പറഞ്ഞതിനാണ്. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണ്. സഭ മേലധ്യക്ഷൻമാരെ ഇനിയും കാണണം എന്നാണ് ആഗ്രഹമെന്നും ഇന്നും അതിന് ശ്രമിക്കുമെന്നും എല്ലാ പിതാക്കന്മാരെയും ഈ ആഴ്ച കാണുമെന്ന് ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
P.C. George is a man who has always stood for the church; Sean George says he will meet the bishops this week












