കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട്: കെ കരുണാകരൻ സ്മാരകത്തിന് പിരിച്ച ഫണ്ടും കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന് പത്മജ വേണുഗോപാൽ

കോൺഗ്രസ് നേതാക്കൾ കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും മുക്കിയെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും കെ കരുണാകരൻ്റെ മകളുമായ പത്മജാ വേണുഗോപാൽ. കെ കരുണാകരന്റെ സ്മാരകത്തിന് വേണ്ടി 50 കോടി രൂപ പിരിച്ചെന്ന് പി സരിൻ ഗുരുതരമായ ആക്ഷേപം ഉയർത്തിയിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പത്മജ വേണുഗോപാൽ.

സ്മാരകം പണിയുന്നതിന് അച്ഛനോടുള്ള സ്നേഹം കൊണ്ട് പലരും പണം നൽകിയതായി തനിക്കറിയാം. പക്ഷെ എത്രയാണെന്ന് അറിയില്ല. പലപ്പോഴും കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട് ഈ പൈസയൊക്കെ എവിടെ പോയി?. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പോയിരുന്നുവെന്നും എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോയത് എന്നാൽ ഒന്നും കണ്ടില്ലെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Padmaja Venugopal says Congress leaders also embezzled funds collected for K Karunakaran memorial

More Stories from this section

family-dental
witywide