യുദ്ധം അവസാനിപ്പിക്കാനുള്ള പാകിസ്ഥാൻ്റെ ശ്രമങ്ങൾ നിർണ്ണായക ഘട്ടത്തിൽ; വെളിപ്പെടുത്തലുമായി ഇറാൻ സ്ഥാനപതി

ടെഹ്റാൻ : യുദ്ധം അവസാനിപ്പിക്കാനുള്ള പാകിസ്ഥാൻ്റെ സമാധാന ശ്രമങ്ങൾ അതീവ നിർണ്ണായക ഘട്ടത്തിലെന്ന് ഇറാൻ സ്ഥാനപതി റെസ അമിരി മൊഗദം. പാകിസ്ഥാൻ നടത്തുന്ന പോസിറ്റീവ് ആയ ഇടപെടലുകൾ ഫലം കാണുന്നതായും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ ‘നിർണ്ണായകവും സംവേദനക്ഷമവുമായ’ ഘട്ടത്തിലേക്ക് കടന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇറാനും അമേരിക്കയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യം എന്ന നിലയിൽ പാകിസ്ഥാൻ ഒരു സമാധാന ദൂതൻ്റെ റോളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ നേരിട്ടുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി വിവിധ പ്രാദേശിക നേതാക്കളുമായി പാകിസ്ഥാൻ ചർച്ചകൾ പൂർത്തിയാക്കി. ഈ വിഷയത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ഹോർമുസ് കടലിടുക്ക് തുറക്കാനും ആക്രമിക്കപ്പെടാതിരിക്കാനും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പാകിസ്ഥാൻ മുന്നോട്ടുവെക്കുന്ന ഈ സമാധാന നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

Pakistan’s efforts to end the war are at a critical stage; Iranian ambassador reveals

More Stories from this section

family-dental
witywide