പാലക് പനീറിൻ്റെ മണം വിവാദമായി; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം ലഭിച്ചത് 1.8 കോടി രൂപ

അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ രണ്ട് ഇന്ത്യൻ പി.എച്ച്.ഡി വിദ്യാർത്ഥികൾ വിവേചനം നേരിട്ടെന്ന പരാതിയിൽ 2 ലക്ഷം ഡോളർ (ഏകദേശം ₹1.8 കോടി) നഷ്ടപരിഹാരം ലഭിച്ചു. ഇന്ത്യൻ ഭക്ഷണം കഴിച്ചതിനെച്ചൊല്ലി ഉണ്ടായ വിവാദമാണ് കേസിലേക്ക് വഴിമാറിയത്.

ആന്ത്രോപോളജി വകുപ്പിൽ പഠിച്ചിരുന്ന ആദിത്യ പ്രകാശ് (34) 2023 സെപ്റ്റംബർ 5ന് വകുപ്പിലെ അടുക്കളയിൽ പാലക് പനീർ ചൂടാക്കുന്നതിനിടെ ഒരു വനിതാ ജീവനക്കാരി “മണം” കാരണമായി മൈക്രോവേവ് ഉപയോഗിക്കരുതെന്ന് പറഞ്ഞുവെന്നാണ് ആരോപണം.

ഇത് സാധാരണ ഉപയോഗത്തിനുള്ളിടമാണെന്നും തനിക്കും അവകാശമുണ്ടെന്നും അദ്ദേഹം മറുപടി നൽകി.ഭക്ഷണത്തിന്റെ മണം നല്ലതോ മോശമാണോ എന്നത് സാംസ്കാരികമായി നിശ്ചയിക്കപ്പെടുന്നതാണെന്ന് പ്രകാശ് വ്യക്തമാക്കി. സംഭവത്തിനെതിരെ പ്രതികരിച്ചതു മൂലം തനിക്കും പങ്കാളിയായ ഉർമി ഭട്ടാചാര്യയ്ക്കും വകുപ്പിൽ നിന്ന് വിവേചനം നേരിട്ടതായും അവർ പറഞ്ഞു.

പ്രകാശിനെ “ സുരക്ഷിതമല്ലാതെ തോന്നിച്ചു” എന്നാരോപിച്ച് പലതവണ മീറ്റിംഗുകൾക്കു വിളിപ്പിച്ചതായും ഉർമി ഭട്ടാചാര്യയെ ടീച്ചിംഗ് അസിസ്റ്റന്റ് പദവിയിൽ നിന്ന് വിശദീകരണമില്ലാതെ നീക്കിയതായും ആരോപണമുണ്ട്. പി.എച്ച്.ഡി. പഠനത്തിനിടയിൽ നൽകുന്ന മാസ്റ്റേഴ്‌സ് ബിരുദവും ഇരുവർക്കും നൽകാൻ വകുപ്പ് വിസമ്മതിച്ചതായും അവർ കേസിൽ വ്യക്തമാക്കി.

സംഭവത്തിന് ശേഷം ശത്രുതാ മനോഭാവം അന്തരീക്ഷം സൃഷ്ടിച്ച് പഠന പുരോഗതി തടസ്സപ്പെടുത്തിയെന്നും വിദേശ വിദ്യാർത്ഥികൾക്കെതിരായ സിസ്റ്റമാറ്റിക് ബയാസാണിതെന്നും അവർ കോടതിയിൽ പറഞ്ഞു. കേസ് കോടതിക്ക് പുറത്തിറങ്ങി തീർന്നതോടെ സർവകലാശാല ഇരുവർക്കും 2 ലക്ഷം ഡോളറും മാസ്റ്റേഴ്‌സ് ബിരുദവും നൽകി. എന്നാൽ ഭാവിയിൽ സർവകലാശാലയിൽ വീണ്ടും ചേർക്കാനോ ജോലി ചെയ്യാനോ വിലക്കുണ്ട്.

കേസിൻ്റെ വിജയം ഉർമി ഭട്ടാചാര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.“എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനും അനീതിക്കെതിരെ സംസാരിക്കുന്നതിനുമുള്ള പോരാട്ടമാണ് ഇത്,” എന്ന് അവർ കുറിച്ചു. താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളും ആത്മവിശ്വാസ നഷ്ടവും പറഞ്ഞുകൊണ്ട്, അനീതിക്കു മുന്നിൽ മിണ്ടാതിരിക്കാന്‍ തയാറല്ലെന്നും അവർ വ്യക്തമാക്കി.

Two Indian PhD students at the University of Colorado Boulder in the United States won a civil rights settlement worth $200,000 (approx. Rs 1.8 crore), along with their dignity, after facing systemic discrimination over their choice of eating Indian food

More Stories from this section

family-dental
witywide