ജനാധിപത്യ രീതിയിൽ ഇതാദ്യം! പലസ്തീനിൽ ചരിത്രപരമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് മഹമൂദ് അബ്ബാസ്; നവംബർ ഒന്നിന് വോട്ടെടുപ്പ്

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (PLO) പാർലമെന്റ് സംവിധാനമായ പലസ്തീനിയൻ നാഷണൽ കൗൺസിലിലേക്ക് (PNC) നിർണ്ണായക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് നവംബർ ഒന്നിന് വോട്ടെടുപ്പ് നടക്കുമെന്ന് അറിയിച്ചത്. ജനാധിപത്യ രീതിയിൽ പലസ്തീനിയൻ പാർലമെന്റിലേക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരിക്കും ഇത്. നാമനിർദ്ദേശ രീതിക്ക് പകരം വോട്ടെടുപ്പിലൂടെ പ്രതിനിധികളെ കണ്ടെത്തുന്നത് പലസ്തീൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.

വിശാലമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഭരണസംവിധാനത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനുമാണ് ഈ നീക്കം. പലസ്തീന് അകത്തും പുറത്തുമുള്ള എല്ലാ വിഭാഗം ആളുകളോടും വോട്ടെടുപ്പിൽ സജീവമായി പങ്കാളികളാകാൻ മഹമൂദ് അബ്ബാസ് ആഹ്വാനം ചെയ്തു. സങ്കീർണ്ണമായ ഭരണഘടനയുള്ള പലസ്തീനിൽ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിനും ജനവികാരം പ്രതിഫലിപ്പിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide