പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ ഡാളസിൽ നിര്യാതനായി, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 21

ജോയ് തുമ്പമൺ

ഡാളസ്: വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഫെബ്രുവരി 14 ന് ഡാളസിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് സഭാ മന്ദിരത്തിൽ (3160 E Spring Creek Pkwy, Plano, TX 75074) ആരംഭിക്കും. തുടർന്ന് അലനിലുള്ള Turrentine Jackson Morrow Funeral Home (2525 N Central Expy, Allen, TX 75013) സെമിത്തേരിയിൽ സംസ്കാരം നടക്കും.

തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ സ്വദേശിനിയായ മറിയാമ്മ അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ആനി മാത്യു, ഗീവറുഗീസ് അലക്സാണ്ടർ (അനു) ജൂനിയർ. മരുമക്കൾ: ജോൺ മാത്യു (സണ്ണി ചെല്ലേത്ത്), രമ്യ അനു. കൊച്ചുമക്കൾ: പ്രയ്‌സ്, പ്രിൻസ്റ്റൺ, അബിഗയിൽ, ഗാബ്രിയേൽ, ഏരിയൽ.

Paloleil Gevarugis Alexander passed away in Dallas funeral service February 21

More Stories from this section

family-dental
witywide