പാരഡിപാട്ട് പോരാട്ടം മുറുകുന്നു;”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ”, രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാരഡി പാട്ട് പോരാട്ടം കനക്കുന്നു. സ്വർണം കട്ടത് ആരപ്പാ എന്ന് രാഹുൽഗാന്ധി ഇന്നലെ പാടിയ പാട്ടിന് മറുപാട്ടുമായി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കോൺഗ്രസ് വോട്ടുകൾ തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിലും, തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ബിജെപിയിലേക്ക് പോയി. കേരളത്തെ അവരുടെ എടിഎം ആക്കി മാറ്റാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതാണ് എൽഡിഎഫ് ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നത്. വയനാട് ദുരന്തത്തിൽ വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ. നിങ്ങൾ എവിടെയാണ് പണം ചെലവാക്കിയത് എന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

Parody song battle intensifies; Brinda Karat with a counter-song to Rahul Gandhi’s song

More Stories from this section

family-dental
witywide