തെക്കൻ ഫിലിപ്പീൻസിൽ 350 പേരുമായി യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. നിരവധി യാത്രക്കാരെ കാണാതായി. കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. ജോളോ ദ്വീപിലേക്ക് പോയ ‘MV തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.
ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 332 യാത്രക്കാരും 27 ജീവനക്കാരുമുള്ള ബോട്ട് തിങ്കളാഴ്ച പുലർച്ചെ 1:50 ന് സാംബോംഗ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം അപകടത്തിൽപ്പെടുകയായിരുന്നു. ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപ് ഗ്രാമത്തിൽ നിന്ന് ഏകദേശം 1 നോട്ടിക്കൽ മൈൽ (ഏകദേശം 2 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്.
Passenger boat with 350 people on board sinks in southern Philippines; 15 dead















