
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിനിടെ ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു യാത്രാവിമാനം പൂർണ്ണമായും തകർന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തകർന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, യുദ്ധസാഹചര്യത്തിൽ പാസഞ്ചർ സർവീസുകൾ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ റൺവേയ്ക്കും മറ്റ് സാങ്കേതിക വിഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ ബുഷെഹറിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
Passenger Plane Destroyed in Joint US-Israel Strike at Iran’s Bushehr Airport; High Alert in the Region














