
ന്യൂഡൽഹി: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ന് ഡൽഹിയിലെത്തും. ഉച്ചയ്ക്ക് 12:15-ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായാണ് ബാവ കൂടിക്കാഴ്ച നടത്തുന്നത്.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ബിജെപി കേരള ഘടകം മുൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്, എന്നിവരും സംഘത്തിലുണ്ടാകും. സഭാപരമായ വിഷയങ്ങളും പൊതുവായ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് കരുതപ്പെടുന്നു.
Patriarch Ignatius Aprem II to arrive in India today; meet Modi in the afternoon















