“ഊളത്തരം കാണിക്കരുത്”: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ പി സി ജോര്‍ജ്

കോട്ടയം: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്.

കുറച്ച് വോട്ടൊക്കെ പോയിട്ടുണ്ടാകും. പക്ഷെ ഒരു പിതാവ് അല്ലെങ്കില്‍ മെത്രാന്‍ ഇത്തരം ഊളത്തരം കാണിക്കരുത്. അത് മര്യാദകേടാണ്. എന്തിനാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ?. ഈരാറ്റുപേട്ടയിലെ ഒറ്റ മൗലവിയും ഇന്നുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. അവിടത്തെ പൂജാരിമാരും ഇന്നവര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നില്ല. പിന്നെ കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്ക് മാത്രമെന്താ ഇത്ര സൂക്കേടെന്ന് പി സി ജോര്‍ജ് ചോദിച്ചു. ഇതു നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഇതു നിര്‍ത്തുകയാ നല്ലത് എന്ന് കടുപ്പിച്ച് പറയുകയാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സഭയുടെ പിന്തുണ ദീര്‍ഘകാലമായി യുഡിഎഫിനൊപ്പമാണെന്ന ആക്ഷേപം ഞങ്ങള്‍ക്കില്ല. ഈ മെത്രാന്മാര്‍ പറഞ്ഞതുകൊണ്ട് പൂഞ്ഞാറില്‍ ഒരുചുക്കും ബാധിക്കില്ല. കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാല്‍ അതു ഫീല്‍ ചെയ്യും. വേറെ ഈ മെത്രാന്മാര്‍ പറയുന്ന ഊളത്തരം കേട്ട് വോട്ടു ചെയ്യാന്‍ പൂഞ്ഞാറില്‍ ആളില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ഇന്ത്യാമഹാരാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നിടത്ത് മുഖ്യമന്ത്രിമാര്‍ ഒന്നാംതരം ക്രിസ്ത്യാനികളാണ്. പിന്നെ എന്തിനാണ് കേരളത്തില്‍ ഇത്ര വിഷമം?. 2029 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള പണി ഞങ്ങള്‍ കാണിച്ചു തരാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

More Stories from this section

family-dental
witywide