പശ്ചിമേഷ്യയിൽ സമാധാനം വേണം, ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടരുത്; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ യുദ്ധസാഹചര്യങ്ങൾക്കിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി. നിഷ്കളങ്കരുടെ ജീവൻ കവരുന്നതും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതുമായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ ‘സഹോദരൻ’ എന്ന് സംബോധന ചെയ്ത മോദി, യുഎഇ പ്രസിഡന്റിനും അവിടുത്തെ ജനതയ്ക്കും പെരുന്നാൾ ആശംസകൾ നേർന്നതായും എക്സിലൂടെ വ്യക്തമാക്കി.

ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ഗൗരവകരമായ ചർച്ചകൾ നടത്തി. പശ്ചിമേഷ്യൻ മേഖലയിൽ എത്രയും വേഗം സ്ഥിരതയും സുരക്ഷയും തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യയും യുഎഇയും കൈകോർത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു. സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ചരക്കുനീക്കം ഉറപ്പാക്കണമെന്നതിൽ ഇരുരാജ്യങ്ങളും ഒരേ നിലപാട് പങ്കുവെച്ചു. അതീവ പ്രാധാന്യമുള്ള ഈ നയതന്ത്ര നീക്കം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Peace and Security Top Agenda: PM Modi Holds Talks with UAE President Over Regional Stability

More Stories from this section

family-dental
witywide