തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണയുമായി പെന്തക്കോസ്ത് സഭ; സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു

എൽഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭ. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് പെന്തക്കോസ്ത് സഭ ഐക്യവേദി പ്രതിനിധി ബാബു പറയത്തുകാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് പരസ്യ പിന്തുണ നൽകും. സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു.

പെന്തക്കോസ്ത് സഭ വിഭാഗത്തെ ക്രൈസ്തവസഭ വിഭാഗമായി അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സർക്കാർ തീരുമാനമെടുത്തു. ഇതേ തുടർന്ന് നന്ദി അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നു. സർക്കാരിന് സഹായകരമാകുമോ ഇല്ലയോ എന്നുള്ളതല്ല,ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിനോട് നന്ദി കാണിക്കുക എന്നുള്ളതാണ് വിഷയം.

തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ എടുത്ത അനുകൂലമായ നിലപാടിലുള്ള നന്ദി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.

അതേസമയം, കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണ്ണായകമാണ്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്നും സഭാ ഭാരവാഹികൾ വ്യക്തമാക്കി.

Pentecostal Church publicly supports LDF in the elections; Government considers demands put forward by the church

More Stories from this section

family-dental
witywide