ജനങ്ങളാണ് എന്റെ ഈശ്വരൻ; ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് താൻ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളാണ് എന്റെ ഈശ്വരനെന്നും താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് താൻ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞ് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചെന്നും കുറ്റപ്പെടുത്തി.

ധീവരസഭയെ അഭിനന്ദിച്ച് മോദി ഈ മണ്ണിനെ മഹത്വമുള്ളതായി സംരക്ഷിക്കുന്നതിന് നിങ്ങളെല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞു. പ്രളയസമയത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനങ്ങളും പ്രധാനമന്ത്രി സൂചിപ്പിച്ചു. പ്രളയ കാലത്തെ പ്രവർത്തനം സ്തുത്യർഹം. ജീവൻ പണയപ്പെടുത്തി നിരവധി പേരെ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും ധീവരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാന്‍ കേന്ദ്രം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പേര് മാറ്റി ദീർഘകാലമായുള്ള ആവശ്യം കേരള കേരളം ആയി ഈ ആവശ്യം അംഗീകരിച്ചു. മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചു. എൻഡിഎ സർക്കാരാണ് ഈ ആവശ്യം അം​ഗീകരിച്ചത്. മലയാളികളുടെ ആ​ഗ്രഹം നിറവേറ്റി. കേരളത്തിലെ എല്ലാവർക്കും ആശംസ നേരുന്നതായും മോദി കൂട്ടിച്ചേർത്തു.

People are my God; I have come to seek blessings from the people, says Prime Minister Narendra Modi

More Stories from this section

family-dental
witywide