ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: എഡ്വേഡ്ഹൈൻസ് ജൂനിയർ മിലിറ്ററി വിഎ ഹോസ്പിറ്റലിലെ നഴ്സ് ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ നിര്യാതയായി.

ആൻ്റണി വർഗീസ് പള്ളിപ്പറമ്പിൽ ( എടത്വ, ആലപ്പുഴ)യാണ് ഭർത്താവ്. മകൾ: ഡോ. സ്റ്റെഫി ആന്റണി (ഷിക്കാഗോ), മകൻ: ഡോ. ഡൊമിനിക് ആന്റണി (ഷിക്കോഗോ). മരുമകൻ: ദീപു ജോസ്.

ചിറ്റേത്ത് വീട്ടിൽ പരേതരായ സി പി ജോർജിൻ്റേയും മറിയത്തിൻ്റേയും മകളാണ് പരേത.

സഹോദരങ്ങൾ;- പരേതയായ ഏലി ജോർജ്, സി.ജി. തങ്കച്ചൻ ( കണ്ണൂർ ഡിസിസി സെക്രട്ടറി), മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് (ഷിക്കാഗോ).

സംസ്കാര ശുശ്രൂഷകൾ ജൂൺ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക് കത്തീഡ്രലിൽ നടക്കും.

More Stories from this section

family-dental
witywide