
കേരള കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുക്കി പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മത്സരരംഗത്തുനിന്ന് പിന്മാറി. പതിറ്റാണ്ടുകളായി താൻ പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ പകരക്കാരനായി മകൻ അപു ജോൺ ജോസഫിനെയാണ് അദ്ദേഹം നിയോഗിച്ചിരിക്കുന്നത്. പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് എട്ട് മണ്ഡലങ്ങളിലേക്കുള്ള ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പി.ജെ. ജോസഫ് പ്രഖ്യാപിച്ചത്. കടുത്തുരുത്തിയിൽ മുതിർന്ന നേതാവ് മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും.
ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും ചങ്ങനാശ്ശേരിയിൽ വിനു ജോബും സ്ഥാനാർത്ഥികളാകും. തിരുവല്ലയിൽ വർഗീസ് മാമൻ, കോതമംഗലത്ത് ഷിബു തെക്കുമ്പുറം, കുട്ടനാട് റെജി ചെറിയാൻ എന്നിവരാണ് പോരാട്ടത്തിനിറങ്ങുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഷൈജി ഓട്ടപ്പള്ളിയെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ തന്നെ പിന്മാറി മകനെ കളത്തിലിറക്കിയത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
കേരള കോൺഗ്രസ് സ്ഥാനാർഥി പട്ടിക
തൊടുപുഴ – അപു ജോസഫ്
കോതമംഗലം – ഷിബു തെക്കുംപുറം
തിരുവല്ല – വർഗീസ് മാമ്മൻ
കുട്ടനാട് – റെജി ചെറിയാൻ
കടുത്തുരുത്തി – മോൻസ് ജോസഫ്
ചങ്ങനാശ്ശേരി – വിനു ജോബ്
ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ
കാഞ്ഞങ്ങാട് – ഷൈജി ഓട്ടപ്പള്ളിയിൽ
PJ Joseph Steps Down; Son Apu John Joseph to Contest from Thodupuzha as Kerala Congress Announces List














