യുഡിഎഫിൽ മുഖ്യമന്ത്രി രമേശ് ചെന്നിത്തല തന്നെ; പരസ്യ പിന്തുണയുമായി പി ജെ കുര്യൻ

തിരുവല്ല: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടറവേ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി സ്ഥാനത്തെ കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പി.ജെ. കുര്യന്റെ പരാമർശം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു. തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടത്.

“എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല”- എന്നും പി ജെ കുര്യൻ പറഞ്ഞു. ചിരിച്ചു കൊണ്ട് പി.ജെ. കുര്യന്റെ വാക്കുകളെ രമേശ് ചെന്നിത്തല സ്വീകരിച്ചത്.

അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്ന് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ച നടക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷനുമടക്കം പറഞ്ഞത്. എന്നാൽ, ഇതിനിടെയാണ് പി.ജെ. കുര്യൻ ചെന്നിത്തലയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്.

PJ Kurien says Ramesh Chennithala will be the Chief Minister if UDF comes to power

More Stories from this section

family-dental
witywide