തളിപറമ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി കെ ശ്യാമളയെ പിന്തുണച്ച് പി കെ ശ്രീമതി ടീച്ചർ പങ്കുവെച്ച വീഡിയോയിൽ കമൻ്റുകളുടെ പ്രവാഹം. ഫെയ്സ്ബുക്കിലാണ് പി കെ ശ്രീമതി ടീച്ചർ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാഗം കമൻ്റുകളും പി കെ ശ്യാമളയുടെ സ്ഥാനാർത്വത്തെ എതിർത്താണ് വന്നിരിക്കുന്നത്. പി.കെ. ശ്യാമളയ്ക്കെതിരേ ആന്തൂരിലെ വ്യവസായി സാജന്റെ മരണവും കമൻ്റുകളായി ആളുകൾ കുറിക്കുന്നുണ്ട്.
അതേസമയം, പി കെ ശ്യാമളയുടെ സ്ഥാനാർത്വത്തിനെതിരെ കണ്ണൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ടി കെ ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് അദേഹത്തെ സിപിഐഎം പാർട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
PK Sreemathy teacher shares video in support of PK Shyamala; Opposition pours in in the comment box












