ജുഡീഷ്യറിക്കെതിരായ എൻസിഇആർടി പാഠപുസ്തക പരാമർശം; പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി

എൻസിഇആർടി (NCERT) എട്ടാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിൽ ജുഡീഷ്യറിയെക്കുറിച്ച് വന്ന വിവാദ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്നും കേസുകൾ കെട്ടിക്കിടക്കുകയാണെന്നുമുള്ള ഉള്ളടക്കം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിലാണ് പ്രധാനമന്ത്രി അമർഷം പ്രകടിപ്പിച്ചത്. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അദ്ദേഹം നേരിട്ട് അതൃപ്തി അറിയിച്ചതായാണ് വിവരം.

ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പാഠപുസ്തകങ്ങളിൽ വന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ജുഡീഷ്യറിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും പുസ്തകങ്ങളുടെ വിതരണം തടയാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എൻസിഇആർടി ഡയറക്ടറോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും കോടതി വിശദീകരണം തേടി. കോടതിയിൽ കേന്ദ്ര സർക്കാർ നിരുപാധികം മാപ്പപേക്ഷിച്ചു. പാഠപുസ്തകം തയ്യാറാക്കിയ സമിതിയിലെ അംഗങ്ങൾ ഇനി ഒരു സർക്കാർ സമിതിയിലും ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

PM Modi expresses displeasure over NCERT textbook remarks on judiciary

More Stories from this section

family-dental
witywide