‘പ്രധാനമന്ത്രി മോദി രാജ്യം വിറ്റു’; ഇന്ത്യ-യുഎസ് കരാറിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ- യു എസ് വ്യാപാരകരാറിൽ ”പ്രധാനമന്ത്രി മോദി രാജ്യം വിറ്റു’വെന്നും സഭയ്ക്കു പുറത്തു സംസാരിക്കവേ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഡോണൾഡ് ട്രംപ് കഴിഞ്ഞ രാത്രി പ്രഖ്യാപിക്കുകയും പിന്നീട് പ്രധാനമന്ത്രി മോദി സ്ഥിരീകരിക്കുകയും ചെയ്ത ഇന്ത്യ–അമേരിക്ക വ്യാപാര കരാറിനെ കുറിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

അതേസമയം, ഇന്ത്യ–ചൈന അതിർത്തി വിഷയത്തിൽ മോദി സർക്കാരിന്റെ നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതോടെ ഇന്ന് ലോകസഭ പ്രക്ഷുബ്ധമായി. മുൻ ഇന്ത്യൻ സൈന്യാധിപൻ ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന ലേഖനം ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പരാമർശം.

PM Modi has sold out the country;Rahul Gandhi reacts to India-US deal

More Stories from this section

family-dental
witywide