
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തിയത്. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും ആക്രമണങ്ങളും ചർച്ച ചെയ്ത പ്രധാനമന്ത്രി, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിലും സുരക്ഷയിലും തന്റെ ആശങ്ക അറിയിക്കുകയും ചെയ്തു.
ഗൾഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഒമാനിലും കുവൈത്തിലും സമാധാനം നിലനിർത്തേണ്ടത് ഇന്ത്യയുടെ പ്രഥമ പരിഗണനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
PM Modi Speaks with Gulf Leaders; Expresses Concern over Regional Conflict and Diaspora Safety














