തിരുവനന്തപുരം നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. വൻ ജനസഞ്ചയമാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന് ഇരുവശവും തടിച്ചുകൂടിയിരിക്കുന്നത്.
തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ വാഹനപര്യടനം കടന്നുപോകുന്നത്. നഗര മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ട്. എൻഡിഎയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനമാണ് തലസ്ഥാന നഗരിയിൽ നടക്കുന്നത്.
തിരുവനന്തപുരത്തെ നാല് പ്രധാന നഗര മണ്ഡലങ്ങളിലെയും വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ഈ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് പ്രധാനമന്ത്രിയുടെ പര്യടനം തുടരുന്നത്. റോഡ് ഷോ കടന്നുപോകുന്ന വീഥികളിലെല്ലാം പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ മോദിയെ സ്വീകരിക്കുന്നത്.
PM Modi’s mega roadshow begins in Thiruvananthapuram with NDA candidates










