ഫ്രാൻസിനെ ‘പ്രത്യേക പങ്കാളി’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മാക്രോണിനൊപ്പം H-125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്ത് മോദി

മുംബൈ: ഫ്രാൻസിനെ ഇന്ത്യയുടെ ‘പ്രത്യേക പങ്കാളി’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ വേമഗളിൽ ടാറ്റ എയർബസ് സ്ഥാപിച്ച H-125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന്റെ ഫൈനൽ അസംബ്ലി ലൈൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുംബൈയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ മോദി ഇക്കാര്യം പറഞ്ഞു.

H-125 ഹെലികോപ്റ്ററിനെ കുറിച്ച് സംസാരിച്ച മോദി, മൗണ്ട് എവറസ്റ്റിന്റെ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഹെലികോപ്റ്റർ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന് അതിർത്തികളില്ലെന്നും, ആഴമുള്ള സമുദ്രങ്ങളിൽ നിന്ന് ഉയർന്ന് പർവതശിഖരങ്ങളിലേക്ക് വ്യാപിക്കുന്ന പങ്കാളിത്തമാണിതെന്നും മോദി പറഞ്ഞു.

ഇന്നത്തെ കലഹഭരിതമായ ലോകത്തിൽ ആഗോള സ്ഥിരതയ്ക്ക് സഹായിക്കുന്ന പങ്കാളിത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മാക്രോൺ ചൊവ്വാഴ്ച രാവിലെയാണ് മുംബൈയിൽ എത്തിയത്. ഈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുമായി പ്രധാന ചർച്ചകൾ നടത്തുന്നതിനൊപ്പം ഇന്ത്യ ഇംപാക്റ്റ് സമ്മിറ്റ് 2026-ലും അദ്ദേഹം പങ്കെടുക്കും. ഫെബ്രുവരി 18, 19 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന AI ഇംപാക്റ്റ് സമ്മിറ്റ് 2026-ലും മാക്രോൺ പങ്കെടുക്കും.

PM Narendra Modi calls France a ‘special partner’; Modi inaugurates H-125 helicopter assembly line with Macron

More Stories from this section

family-dental
witywide