തൃശൂരിൽ ആവേശം വിതറി നരേന്ദ്ര മോദി, ജനസാഗരമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; സുരേഷ് ഗോപിയും എൻഡിഎ സ്ഥാനാർഥികളും മോദിക്കൊപ്പം വാഹനത്തിൽ

തൃശൂരിൽ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പാലക്കാട്ടെ പ്രചാരണ പരിപാടികൾക്ക് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്ന് ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് സ്വരാജ് റൗണ്ടിലെത്തിയത്. റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഊർജ്ജം പകരുന്നതായിരുന്നു തൃശൂരിലെ ഈ വൻ ജനപങ്കാളിത്തം.

എൻഡിഎ സ്ഥാനാർഥികളായ സി.സി. മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ.കെ. അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും പ്രധാനമന്ത്രിയെ അനുഗമിച്ചു. ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വലിയ നിര തന്നെ സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ അണിനിരന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

PM Narendra Modi leads massive roadshow in Thrissur boosting NDA campaign

More Stories from this section

family-dental
witywide