പാലക്കാട്: എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് ചർച്ച വിഷയമായ ഡീൽ ആരോപണത്തിലും പ്രതികരിച്ചു. കേരളത്തെ പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാർ, മറ്റൊന്ന് വർഗീയവാദികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എൻഡിഎയോടുമാണ്. കേരളത്തിൽ എൻഡിഎ-ബിജെപി സർക്കാർ വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാങ്ങളിലും ഇന്ത്യാ സഖ്യമുണ്ട്. കേരളത്തിൽ മാത്രം പരസ്പരം മത്സരിക്കുന്ന ഇവരെ ജനങ്ങൾ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തെ വികസന ഭൂമിയായി മാറ്റുക എന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ കേരളത്തിനു നൽകിയത്തിന്റെ അഞ്ചിരട്ടി ബിജെപി സർക്കാർ നൽകി. സകല മേഖലകളിലും ഫണ്ട് അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഇതു ശരിയായി വിനിയോഗിച്ചില്ല.
പാലക്കാട് അഞ്ച് പതിറ്റാണ്ട് കോൺഗ്രസിന്റെ ജനപ്രതിനിധി ഉണ്ടായിട്ട് ഒരു വികസനവും വന്നില്ല. ബിജെപി സർക്കാർ കേന്ദ്രം ഭരിക്കാൻ തുടങ്ങിയതോടെ നിരവധി വികസങ്ങൾ പാലക്കാട്ടേക്ക് നൽകി. ഐഐടി, വ്യവസായ ഇടനാഴി എന്നിവ ഉൾപ്പെടെ പാലക്കാട് എത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ മങ്കൂട്ടത്തിൽ കേസ് പരാമർശിച്ച് മോദി കോൺഗ്രസിനെ വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ മഹിളകളെ ആക്രമിക്കുന്നു. മഹിളകളെ പീഡിപ്പിക്കുന്ന കോൺഗ്രസ് നേതാക്കളെ സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എൻഡിഎ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മേഴ്സി കോളജ് ഹെലിപാഡിലാണ് വന്നിറങ്ങിയത്. മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിച്ചു.
PM responds to deal allegations; BJP is A team in Kerala, both fronts are afraid of BJP, says Narendra Modi











